നിരോധനങ്ങള്‍ക്കിടയിലെ നോമ്പ്


വര്‍ഷാവര്‍ഷം മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്ന വാര്‍ത്തയാണ് "ചൈനയില്‍ നോമ്പ് നിരോധിച്ചു" എന്നത് . ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ , വിദ്യാര്‍ഥികള്‍ , അധ്യാപകര്‍ തുടങ്ങിയവരെ ഉദ്ദേശിച്ചാണ്  ഈ നിരോധം എന്നാണ് ഇവിടത്തെ  ഔദ്യോഗിക ഭാഷ്യം , വിദ്യാഭ്യാസത്തിനു പ്രത്യേക പ്രാധാന്യം നല്‍കുന്നത് കൊണ്ട് . ഇക്കാലയളവില്‍  കുട്ടികള്‍ക്ക് വേണ്ട പോഷകങ്ങള്‍ കിട്ടില്ല, അധ്യാപനത്തില്‍ ഏഗാഗ്രത കിട്ടില്ല എന്നൊക്കെയാണ് ന്യായം . അത് വേറൊരു ചര്‍ച്ച. ''കേച്വാ '', ഷാഓഷിംഗ്; ചൈനയുടെ ടെക്സ്റ്റയില്‍ സിറ്റി എന്നറിയപ്പെടുന്ന സുന്ദരമായ നഗരം, ഏകദേശം... Continue Reading →

Advertisements

സുധ ടീച്ചർ


പച്ച, മഞ്ഞ, ചുവപ്പ്‌, നിറങ്ങളണിഞ്ഞ കുട, കാർട്ടൂൺ കഥാപാത്രങ്ങളാൽ അലംകൃതമായ ബാഗ്‌, പുറത്ത്‌ നിന്ന് ചാറ്റലെറിഞ്ഞ്‌ ഇറയത്തേക്കെത്തി നോക്കുന്ന മഴ, നനഞ്ഞ്‌ കുതിർന്ന് ഒഴുകാൻ മറന്ന കടലാസ്‌ തോണികൾ, സിംഹത്തെ ചുമലിലണിഞ്ഞ്‌ രാജകീയമായി കാത്തിരിക്കുന്ന ലൂണാർ ചെരിപ്പുകൾ, കഴുത്തിൽ മാലയായി മാറിയ വാട്ടർബോട്ടിൽ, വിദ്യാലയത്തിന്റെ ആദ്യദിനത്തിലേക്ക്‌ കുതിക്കുന്ന 1998 ജൂൺ ഒന്നിൽ കുരുങ്ങിയ തിങ്കളാഴ്ച. കരച്ചിലുകളാൽ സമൃദ്ധമായ അന്തരീക്ഷത്തിലേക്ക്‌ വെളുത്തമുഖത്തെ ചുവപ്പിച്ച പുഞ്ചിരി അണിഞ്ഞ്‌ സുധ ടീച്ചർ. ആ ഓർമ്മകളിലേക്ക്‌ ഊളിയിടാനുള്ള ശ്രമത്തെ വഴി തിരിച്ച്‌ ഭാവനകൾ... Continue Reading →

സ്പൈഡർ മാൻ


അതിമാനുഷ കഥാപാത്രങ്ങളെ, ബാലരമ ചെറുപ്പത്തിലേ പ്രിയപ്പെട്ടതാക്കിയിരുന്നു. പിന്നെ ടീവിയിൽ നിറഞ്ഞ്‌ നിന്ന ശക്തിമാനും അതിൽ പങ്കുണ്ടെന്ന് പറയാം. 8 ആം ക്ലാസിനോട്‌ മല്ലിട്ട്‌ കൊണ്ടിരിക്കുന്ന പ്രായത്തിൽ നുമ്മടെ ഹീറോ സ്പൈഡർ മാനായിരുന്നു. വലവിരിക്കാനും  വല അമ്പ്‌ കണക്കേ തൊടുക്കാനും, ചുമരിൽ ഒട്ടികയറാനും കഴിയുന്ന ചിലന്തി മനുഷ്യൻ. ആ ഡ്രസ്സ്‌ വാങ്ങിച്ചു തരാൻ വീട്ടിൽ വാശി പിടിച്ചാലോ എന്നാലോചിച്ചെങ്കിലും , മുമ്പ്‌ ഫോട്ടോ എടുത്തപ്പോൾ ശക്തിമാന്റെ പോസ്‌ കൊടുത്തതിനു ചെവിക്ക്‌ കിട്ടിയ കിഴുക്ക്‌ തടസം നിന്നു. സ്പൈഡർ മാന്റെ... Continue Reading →

പരിശുദ്ധ പ്രണയം


ഒന്നാം നാൾ (അറ്റമില്ലാത്തത്‌); നഗരം പെറ്റു കൂട്ടുന്ന വഴികൾക്ക്‌ ചാരെ, കറുത്ത്‌ കരുവാളിച്ച്‌ ഓടകൾ, നഗര പുത്രരുടെ കറുത്ത മനസ്സ്‌ സമ്മാനിച്ചവ... രാത്രി, മല പെറ്റ അരുവിയെ, കിനാവ്‌ കണ്ട്‌ പുഴയിൽ വ്യഭിചരിക്കാനിറങ്ങും.. പയ്യെ നഗരത്തിൻ നിറം പകർത്തി അലിഞ്ഞില്ലാതാവും... രണ്ടാം നാൾ ( പ്രതിഫല ദിനം) ; കടൽ കരയെ പുണരും, കാതിൽ പുഞ്ജിരി മൊഴിയും, വാരി  മാറിൽ അമർത്തും. നിലയില്ലാ കയങ്ങളിൽ പെട്ട് , വഞ്ജികൾ പ്രണയം ആഘോഷിക്കും... അത്താഴം കഴിഞ്ഞ്‌ രണ്ട്‌ പേരും... Continue Reading →

പൊട്ടൻ


തെരുവ് വിളക്കിൻ ചുവട്ടിൽ , ബധിരസാമ്രാജ്യം കടം കൊണ്ട, പുതപ്പ് പുതച്ച് ഒരുവൻ . കേൾവിക്കന്ന്യനായത് കൊണ്ടാവാം, ഇന്നലെ, അവന്റെ പിന്നിൽ , സദാചാരം കൊള്ളയടിച്ചവർക്കദ്ര്യശ്യനായത് . കനിവ് പൂത്തുലഞ്ഞ കീശകൾ, പെറ്റേക്കാവുന്ന തുട്ടുകൾക്കായ്, കൈ നീട്ടി ഒരുവൻ . കാഴ്ച്ചക്കന്ന്യനായത് കൊണ്ടാവാം, മുമ്പിൽ , അധികാരം വ്യഭിചരിക്കുമ്പോൾ, നടപ്പുവടിയിൽ തൂങ്ങി അഞ്ജനായത് . കടം കൊണ്ട പുതപ്പും , നടപ്പുവടിയും തണലാക്കി ഞാനും, കണ്ണിൽ നാണയത്തിളക്കം... ജീവിതം ഇരന്ന്  ഒടുക്കുന്നു .

Create a free website or blog at WordPress.com.

Up ↑