അപ്പാച്ചേ കട്ട്‌


സ്കൂൾ, വീട്‌, ഉമ്മാടെ വീട്‌, ഇവിടങ്ങളിലേക്കുള്ള വഴികൾ എന്നതിൽ ചുരുങ്ങിയ ലോകത്തിൽ നാലാം ക്ലാസിനെ മെരുക്കിയെടുക്കാനുള്ള ശ്രമത്തിൽ ഞാൻ മുഴുകിയ കാലം.
പണ്ടേ ബുദ്ധി ഇച്ചിരി കൂടുതലായതോണ്ട്‌ മിണ്ടാപൂച്ച ലെവലിലായിരുന്നു ഞാൻ വീട്ടിൽ.

ആകെ കൂടി വാശി പുറത്തെടുക്കാറു വീട്ടിൽകുറുപ്പൻ വരുമ്പോഴാണു.

മുടിവെട്ടുക എന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം എന്റെ പാതി ജീവനെടുക്കുന്ന പോലെയാണു.

കുറുപ്പൻ ചേട്ടനാണേൽ വളരെ ഭംഗിയായി മുടി പ റ്റെ വെട്ടി മൊട്ട പോലെയാക്കി തരും.

മാസത്തിലെ ഏതേലുമൊരു ശനിയാഴ്ചയയിരിക്കും ഈപ്രധാന ചടങ്ങ്‌ അരങ്ങേറുക.

വിദഗ്ദ്മായി കട്ടിലിനടിയിലൊളിച്ച എന്നെ കട്ടിൽ പൊക്കി മാറ്റിയാണു പൊക്കിയെടുത്തോണ്ട്‌ മുടി ബലിക്കല്ലിൽ ഇരുത്തുക (ചുമ്മാ കസേരക്കൊരു ഗും ആയിക്കോട്ടെന്ന് കരുതി).

ഇതെത്ര തവണ ആവർത്തിച്ചാലും കട്ടിലനടിയിലെ സുരക്ഷിതത്വത്തെ തന്നെ ഞാൻ നമ്പിയിരുന്നു.
അങ്ങനെ ഇരിക്കുമ്പഴാണു പിള്ളേർക്കിടയിൽ പുതിയ ഹെയർ സ്റ്റെയിൽ വ്യാപകമാവുന്നത്‌.

അപ്പാചെ കട്ട്‌ എന്നാ ഞങ്ങടവിടെ ഇതിൻ നൽകിയ നാമം.

വെള്ളിയാഴ്ച ക്ലാസ്സിലെ രണ്ട്‌ പിള്ളേർ ആ സ്റ്റയിലിൽ വന്നത്‌ കണ്ടതോടെ എനിക്കും പൂതി മൂത്തു.

പതിവിനു വിപരീതമായി ഗെയ്റ്റിങ്ങൽ കുറുപ്പനേം കാത്ത്‌ ഞാൻ നിന്നു വീട്ടിലേക്ക്‌ കേറും മുന്നേ അപ്പാച്ചെ കട്ട്‌ വെട്ടണമെന്ന് കുറുപ്പനെ ശട്ടം കെട്ടി.

കസേരയിൽരുന്നു ഉമ്മയും വാപ്പയും വാ തുറന്ന് പിടിച്ച്‌ നിൽപാണു.പെട്ടെന്ന് വാപ്പ മുറ്റത്തിറങ്ങി ആകാശത്തേക്ക്‌ നോക്കി ” കാക്കയൊന്നു മലന്ന് പറക്കുന്നില്ലല്ലോ”

ആക്കി ഒരു ചിരി പാസാക്കി പുള്ളി മടങ്ങി.

കരിക്ക ചെത്തി വെച്ച പോലെ സൈഡൊക്കി ചെത്തി തലക്ക്‌ മുകളിലെ മുടികളെ വെറുതെ വിട്ട്‌. കുറുപ്പൻ കത്രിക തിരിച്ചെടുത്തു.

കണ്ണാടിയിൽ ന്യൂ ജെൻ ട്രെന്റണിഞ്ഞ്‌ ക്ലാസിലേക്ക്‌ കയറുന്ന എന്റെ രംഗം ഓടുന്നു.

മുടിയൊന്നൊതുക്കി വീട്ടിലേക്ക്‌ വലതു കാൽ വെച്ച്‌ എന്നെ ആരോ പൊക്കി വീണ്ടും ബലിപീഠത്തിലിരുത്തി.

“അവന്റെ ഒരു സ്റ്റെയിൽ ” പുച്ഛം നിറച്ച്‌ വെച്ച്‌ വാക്കുകൾ അന്തരീക്ഷത്തിൽ നിറഞ്ഞു.

നിങ്ങളിത്ര യാഥാസ്തിതികരാണോ എന്ന് ചോദിക്കാൻ അന്നാ വാക്ക്‌ പഠിച്ചിട്ടില്ലായിരുന്നു. അതൊരു കണക്കിനു നന്നായി ഇല്ലേൽ അതിനു വേറെ തല്ല് കിട്ടിയേനെ.തല മൊട്ടയടിപ്പിച്ച്‌ വിട്ടു.

കണ്ണാടിയിൽ ഒറ്റക്ക്‌ ക്ലാസിൽ മൊട്ടയായി കേറി വരുന്ന ഞാൻ….

അങ്ങനെ തിങ്കൾ ഒരു ദാക്ഷിണ്യവുമില്ലാതെ മുറ്റത്തേക്ക്‌ വന്ന് കയറി.

ക്ലാസിൽ ചെല്ലുന്നതിനു മുൻപേ ചിരി കേട്ട്‌ തുടങ്ങി…

പയ്യെ ക്ലാസിൽ എത്തി നോക്കിയപ്പോ കമ്പനി തരാൻ വേറെ രണ്ട്‌ മൊട്ടകൾ…

അതെ ലവന്മാർ തന്നെ …

അപ്പാച്ചി കട്ട്‌ പരിചയപ്പെടുത്തിയവർ…
എൻ ബി: കഥയിലെ എല്ലാരും സാങ്കൽപികമാണെന്ന് വിശ്വസിക്കുക…

ഇതെങ്ങാനും അവന്മാർ കണ്ടാൽ തീർന്ന്..😜😜

Advertisements

2 thoughts on “അപ്പാച്ചേ കട്ട്‌

Add yours

  1. ആണ്‍ കുട്ടികളുടെ സൗന്ദര്യ സനഗല്പങ്ങളിൽ മുടിയുടെ പ്രാധാന്യം വളരെ വലുത് തന്നെ ആയിരുന്നു . ഓരോ തവണയും മുടി വെട്ടുമ്പോ ഓരോ സ്ടിൽ ഒക്കെ വെട്ടുന്നവരോട്‌ പറയും . എല്ലാം കഴിന്ഞ്ഞ് നോക്കുമ്പോ ഇപോഴും ഒരേ കോലം തന്നെ യാകും എന് മാത്രം . നന്നായി പറഞ്ഞു . ഇനിയും എഴുത്ത് തുടരുക

  2. അപ്പാച്ചികട്ട്‌ (mushroomcut)നാട്ടിൽ ഒരു ട്രെൻഡ് ആയ കാലം. അന്ന് ഞാൻ മൂനാം ക്‌ളാസിൽ പഠിക്കുന്ന.പതിവ് സ്റ്റൈൽ മുടി വെട്ടിൽ നിന്നും മോചനം ആഗ്രഹിച്ചിരുന്ന ഞങ്ങൾ പിള്ളേർൾക്കിടെ ഒരു അത്ഭുദമായ് അപ്പാച്ചികട്ട്‌ കടന്നുവന്നു. അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച ക്ലാസ്സിലേക്ക് ഒരുത്തൻ അപ്പാച്ചികട്ട്‌ സ്റ്റൈലിൽ മുടി വെട്ടികൊണ്ട് വന്നു. അവനെ അന്ന് എല്ലാവരും ഒരു അത്ഭുദത്തോടെ നോക്കി. അതു കണ്ടു ഞാൻ ഒന്നും മനസ്സിൽ ഉറപ്പിച്ചു. എങ്ങനെയെങ്കിലും അമ്മയെ പറഞ്ഞു സമടിപിച്ചു അപ്പാച്ചികട്ട്‌ ഇന്നു തന്നെ അടിക്കണം.

    വൈകുന്നേരം വീട്ടിൽ എത്തിയ ഞാൻ അമ്മയെ സോപ്പിട്ടു കാര്യം അവതരിപ്പിച്ചു ‘അമ്മേ ഞാൻ മുടി വെട്ടിയിട്ടു വരാം ‘ അതു പറഞ്ഞയുടൻ അമ്മ എന്നോട് പറഞ്ഞു ‘നിന്റെ മുടി വെട്ടുവാൻ ആയിട്ടില്ലലോ. അടുത്ത ആഴ്ച വെട്ടിയാൽ മതി’
    അതു കേട്ട ഞാൻ വിഷമത്തോടെ എന്റെ മുറിയിൽ പോയി യൂണിഫോം മാറ്റി ഒരു കുളി പാസാക്കി വീട്ടിൽ ഇടുന്ന ടീഷർട്ടും ഷോർട്സും എടുത്തിട്ടു.

    നിരാശയോടെ ആരാത്രി കടന്നു പോയി. പിറ്റേന് രാവിലെ കടയിൽ വീട്ടുസാധനങ്ങൾ വാങ്ങാൻ പോയ അമ്മയുടെ കൂടെ ഞാനും മാർകെറ്റിൽ പോയി. പോകും വഴി ഞാൻ ഇന്നലെ ക്ലാസ്സിൽ അരുൺ അപ്പാച്ചികട്ട്‌ വെട്ടി വന്ന കാര്യം പറഞ്ഞു. അതു കേട്ട അമ്മ എന്നോട് ചോദിച്ചു ‘അപ്പൊ അപ്പാച്ചികട്ട്‌ വെട്ടാൻ വേണ്ടിയിട്ട ഇന്നലെ തെരക്കുപിടിച്ചു മുടി വെട്ടണം എന്നു പറഞ്ഞെ’
    ഞാൻ ഒന്നും പറയാതെ ഒന്നു പുഞ്ചിരിച്ചു.

    ‘ആട്ടെ എന്താ ഈ അപ്പാച്ചികട്ട്‌ ‘ അമ്മ എന്നോട് ചോദിച്ചു.
    ‘അതു ഇപ്പോഴത്തെ ഫാഷനാ’ ഞാൻ മറുപടി പറഞ്ഞു
    ‘എങ്ങനെ കാണാൻ കൊള്ളാമോ;വൃത്തിയുള്ള സ്റ്റൈലാണോ ‘ അമ്മ ചോദിച്ചു
    ‘ആ നല്ല ബംഗിയുള്ള വേട്ടാ അമ്മേ’
    അമ്മ ബാഗും തുറന്നു മുടി വെട്ടാൻ കാശെടുത്തു തന്നു എന്നിട്ടു പറഞ്ഞു ‘പോയി മുടി വെട്ടിച്ചോ എന്നിട്ടു മാർക്കറ്റിലേക്ക് വന്നാൽ മതി ഞാൻ അവിടെ ഉണ്ടാകും ‘

    ഞാൻ സന്തോഷത്തോടെ അമ്മയുടെ കൈയിൽ നിന്നും കാശ് വാങ്ങി സന്തോഷത്തോടെ ബാർബർ ഷോപ്പിലേക്ക് പോയി . രാവിലെ ആയതുകൊണ്ട് കടയിൽ തിരക്കിലായിരുന്നു. ഞാൻ മുടിവെട്ടുവാൻ കസേരയിൽ കയറി ഇരുന്നു. ബാർബർ ചേട്ടൻ ഒരു വെള്ള തുണികൊണ്ടു എന്നെ പൊതിഞ്ഞു. വെള്ളം സ്പ്രേ ചെയ്യാൻ ബോട്ടിൽ കൈയിൽ എടുത്തു എന്നോട് ചോദിച്ചു
    ‘മോന് അപ്പാച്ചികട്ട്‌ അടിക്കുന്നുണ്ടോ അതോ’
    ഞാൻ സന്തോഷത്തോടെ പറഞ്ഞു’അ ‘അപ്പാച്ചികട്ട്‌ മതി ചേട്ടാ’
    ബാർബർ ചേട്ടൻ വെള്ളം സ്പ്രേ ചെയ്തു കത്രിക എടുത്തു പണി തുടങ്ങി. ചേട്ടൻ പത്തു മിനിറ്റ് പോലും എടുത്തില്ല സുദരാമർന്ന ആ അപ്പാച്ചികട്ട്‌ എന്നെ അണിയിക്കുവാൻ.
    നല്ല ചെത്തിമിനുക്കിയ ഒരു ഒന്നാതരം അപ്പാച്ചികട്ട്‌ റെഡി. ഞാൻ സംതുഷ്ടനായി ബാർബർ ചേട്ടന് മുടി വെട്ടിയതിന്റെ കാശ് കൊടുത്തു തിരികെ മാർക്കറ്റിലേക്ക് ആ മനോഹരമായ തിങ്കളാഴ്ച സ്വപ്നം കണ്ടു നടന്നു. ക്ലാസ്സിൽ എനിക്ക് കിട്ടാൻ പോകുന്ന ആ വരവെപ്പിനെ കുറിച്ചോർത്തു നടന്നു മാർക്കറ്റിൽ എത്തി. എന്റെ അപ്പാച്ചികട്ട്‌ കണ്ടു അമ്മ രോഷാകുലയായി എന്നോട് പറഞ്ഞു
    ‘ഇത് എന്താ ഈ കട്ടിവെച്ചിരിക്കുന്നെ ഈ തലേ വെച്ചോണ്ട് വീട്ടിൽകയറാം എന്നു നീ വിചാരിക്കണ്ട’
    ഇനി ഇങ്ങനെ മുടി വെട്ടിലാ എന്നുപറഞ്ഞിട്ടും അമ്മ എന്നോട് ദേഷ്യപ്പെട്ടു.
    അമ്മ എന്നോട് പോയി മൊട്ടയടിച്ചു വരാൻ പറഞ്ഞു.എന്നാൽ മൊട്ടയടിക്കുക എന്നകാര്യം എനിക്ക് ഓർക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു. പക്ഷെ കുറച്ചു കഴഞ്ഞപ്പോൾ ഒരുഅല്പം ദേഷ്യം തണുത്ത അമ്മയോട് ഞാൻ പറഞ്ഞു. ‘ക്ലാസ്സിൽ കൂട്ടുകാർ പുതിയ സ്റ്റൈലിൽ മുടി വെട്ടി വരുന്നത് കാണുബോൾ ഞാൻ ആ സ്റ്റൈലിൽ ഒന്നു പരീക്ഷണം നടത്തിയത്.അമ്മക്ക് ഇഷ്ടമായില്ല എങ്കിൽ ഇനി ഇങ്ങനെ ഞാൻ മുടി വെട്ടൂല.ഇതവണത്തേക്കു ക്ഷെമിക്കണം. എന്നോട് മൊട്ടയടിക്കാൻ പറയരുത് പ്ലീസ് ‘
    ഇത് കേട്ടു അമ്മ ഒരു പുഞ്ചിരിയോടെ എന്നെ വാരിപ്പുണർന്നു എന്നിട്ടു പറഞ്ഞു
    ‘മോൻ ഇനി ഇങ്ങനെ മുടി വെട്ടിയാൽ മതി. അമ്മക്ക് ഈ ഹെയർ കട്ട്‌ ഇഷ്ടമായി. മോന് നന്നായി ചേരുന്ന ഹെയർ സ്റ്റയിൽ ഇതാണ് ‘
    ഇത് കേട്ട ഞാൻ അമ്മയോട് ചോദിച്ചു ‘പിന്നെ അമ്മ എന്തിനാ എന്നോട് ദേഷ്യപ്പെട്ടത്’
    ‘അത് നിന്നെ ഒന്നും പറ്റിച്ചതല്ലേ. അമ്മക്ക് മോന്റെ അപ്പാച്ചികട്ട്‌ വലിയ ഇഷ്ടമായി ‘
    ‘ശരിക്കും ‘ഞാൻ ചോദിച്ചു
    ‘അതെ നല്ല ഭംഗി ഉണ്ട് കാണാൻ’
    ഇതോടെ അപ്പാച്ചികട്ട്‌ അടിക്കാനുള്ള ലൈസൻസ് അമ്മയുടെ കൈയിൽ നിന്നും കിട്ടി പിന്നെ മറ്റൊരു ട്രെൻഡ് വരുന്നത് വരെ അപ്പാച്ചി തന്നെ ആയിരുന്നു എന്റെ സ്റ്റൈൽ
    അങ്ങനെ തിങ്കൾ വന്നു ഞാൻ അപ്പാച്ചി സ്റ്റൈൽ ക്ലാസ്സിൽ കയറി എന്നാൽ എന്നെ അമ്പരപ്പിച്ചുകൊണ്ട് ക്ലാസ്സിൽ പകുതിയിൽ അധികം പേരും അപ്പാച്ചികട്ട്‌ അടിച്ചു വന്നിരിക്കുന്നു

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Blog at WordPress.com.

Up ↑

%d bloggers like this: