നാരകം


കാലങ്ങളെ പുഷ്പിച്ച്‌ കൂട്ടി ഫലങ്ങൾ പൊഴിച്ച ആ നാരകം. പ്രണയത്താൽ എത്തിപിടിക്കാൻ ശ്രമിച്ച ആകാശത്തെ വെടിഞ്ഞ്‌, വളർത്തിയ ഭൂമിയെ ചുമ്പിച്ച്‌ നിലം പതിച്ചു.” പ്‌ ധും “എന്ന ശബ്ദത്തിൽ വിട്ടകന്ന ജീവനെ തിരിച്ചുപിടിക്കാനാഞ്ഞത്‌ മണ്ണിൽ കുഴികൾക്ക്‌ ജന്മം നൽകി. “കാ……” വിളികളാൽ അന്തരീക്ഷം നിറച്ച്‌ ചില കാക്കകൾ മാനത്തേക്ക്‌ പറന്നു.
പുറകിൽ നിന്നിരുന്ന വീടുകൾക്കും രൂപം മാറി കിണറായ മുന്നിലെ കുളത്തിനേക്കാളും പ്രായം ഉണ്ടെന്ന് പണ്ടെങ്ങോ വല്ലുമ്മ പറഞ്ഞതായിരുന്നു മനസ്സിൽ.
“അല്ല ഒരു മരം വീണതിൽ എന്താണിത്ര ചിന്തിക്കൻ?!!”
ഓർമ്മകൾ മുളച്ച്‌ തുടങ്ങിയ പ്രായത്തിൽ ഇതേ നാരകമാണു എന്നെ മരം കയറ്റം പഠിപ്പിച്ചതെന്ന ഒറ്റ കാരണം മതി ഇത്രയെങ്കിലും ഇവിടെ കോറിയിടാൻ…

ഗുരു സ്ഥാനത്തേക്കാമരത്തെ ഉയർത്തിയത്‌ അതിൽ കായച്ചു നിന്നിരുന്ന ബബ്ലൂസ്‌ നാരങ്ങകളായിരുന്നു, വേനൽ ഒന്ന് കടുത്താൽ പിളർന്ന് വീണിരുന്നവ. മൂത്ത്‌ തുടങ്ങുമ്പോഴേക്കും പറിക്കാനുള്ള ശ്രമത്തിന്റെ ബാക്കി പത്രമായിരുന്ന ആ മരം കയറ്റം.
ഇന്നലെ അതിൽ പച്ച അണിഞ്ഞിരുന്ന കൊമ്പുകളും അറുത്ത്‌ മാറ്റി. കടയ്ക്കൽ പണ്ടെങ്ങോ കരിഞ്ഞിരുന്ന ആ പോതിനു മുകളിൽ ചെറിയ നനവായി ആ ഓർമ്മ അവശേഷിച്ചു. “പൊട്ടർ….പൊട്ടർ “എന്ന് ഇടക്കിടെ പാട്ട്‌ പാടിയിരുന്ന ആ പേരതത്ത ഇനി എവിടെ ഇരിക്കും? എന്നതിനേക്കാൾ വിഷമിപ്പിച്ചത്‌ ബാല്യത്തെ ഭക്ഷിച്ച ആ നാരങ്ങകൾ ഇനിയില്ലെന്ന തിരിച്ചറിവാണു.

ആരോ പറഞ്ഞ പോലെ “അവസാനത്തിൽ നാമെല്ലാം ഒറ്റക്കാരിക്കും…”

ഓർമ്മകൾക്കു പോലും വേണ്ടാതെ…

Advertisements

3 thoughts on “നാരകം

Add yours

  1. മനുഷ്യൻ വെട്ടിമാട്ടുന്ന ഓരോ വൃക്ഷവും ഭൂമിയുടെ ഓരോ അവയവം ആണ് . നമ്മുടെ കൈയും കാലും ഒക്കെ മുറിച്ചു മാറ്റുന്നതിന്നുതുല്യം . മനുഷ്യ കൈകളുടെ കടന്നു കയറ്റതിനെ വരച്ചു കാണിക്കുനതിനു താങ്കള്ക്ക് കഴിഞ്ഞു . ബാല്യത്തിലെ കളി തമാശ കൾക്ക് കളിക്കൂടുകാരുടെ കൂടെ അവിഭാജ്യ ഖടകങ്ങളായിരുന്നു ആൽതറകലും പേര മരങ്ങളും മാവിൻ ചുവടും പുഴയോരങ്ങളും എല്ലാം . ഇന്ന് അത് ഓരോന്നോരോന്നായി ഇല്ലാതാകുന്നത് കണ്‍മുന്നില് കണ്ടുകൊണ്ടിരിക്കുന്നു.

  2. ഒരു പ്രായം കഴിഞ്ഞാൽ ആണ്‍കുട്ടികൾ കരയാൻ പാടില്ല എന്ന് പറഞ്ഞ ആ പ്രായം കഴിഞ്ഞ് എന്നെ കരയിപ്പിച്ച ഒരു ചെമ്പോട്ടിയുടെ പതനം ഓര്മ്മിപ്പിച്ചു. മരം കേറ്റം പഠിപ്പിച്ച പല ഗുരുക്കന്മാരും ഇന്ന് പറമ്പിലില്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Create a free website or blog at WordPress.com.

Up ↑

%d bloggers like this: