ഉയിര്‍ത്തെഴുന്നേല്പ്പിന്റെ മൂന്ന് നാളുകള്‍ I


“ഓരോ യാത്രയും കുരിശ്ശേറ്റമാണ്,
ഒടുക്കം ഉയിര്‍ത്തെഴുന്നേല്ക്കാനുള്ളവ…”

ഒന്നാം നാള്‍

കുരിശ്ശേറി മൂന്നാാംള്‍ ഉയിര്‍ത്തെഴുന്നേറ്റ അതേ
അനുഭവമായിരുന്നു കുടകില്‍ ചുറ്റിത്തിരിഞ്ഞ മൂന്ന് ദിവസങ്ങള്‍.
യാത്രയുടെ തുടക്കം മുതല്‍ ഒടുക്കം വരെയും ജീവിതത്തില്‍
പുത്തന്‍ അനുഭവം ഉയിര്‍ക്കൊള്ളുകയായിരുന്നു .പരിചയമില്ലാത്ത
ഇടങ്ങളില്‍, പരിചയമില്ലാത്ത മുഖങ്ങളില്‍, കലര്‍പ്പില്ലാത്ത
പുഞ്ചിരികള്‍ക്ക് മുന്നില്‍, പുത്തന്‍ അനുഭവങ്ങളുടെ, അറിവിന്റെ
ഒരു ലോകം തുറക്കുകയാണ് ഓരോ യാത്രയും ചെയ്യുന്നത്.
പ്ളാന്‍ ചെയ്ത് തിയ്യതി തീരുമാനിച്ച് യാത്ര തിരിക്കുന്നതിനേക്കാള്‍
ആസ്വാദകരമാവുന്നത് ആകസ്മികമായി
ഉണ്ടാകുന്നവക്കാണ്.രാത്രി 11.30നു ഹാസനിലേക്ക് പുറപ്പെടുന്ന
ബസ്സ് പിടിച്ച് സിദ്ധാപുരത്തിറങ്ങാന്‍ കുടകിലുള്ള സുഹൃത്ത്
ഫോണില്‍ പറഞ്ഞു, തീരുമാനം പെട്ടന്നാവണം ഒരുങ്ങാന്‍ പോലും
നേരമില്ല, ഉണങാനിട്ട 2 ഷര്‍ട്ടും ബാഗിലിട്ട് കോഴിക്കോട്
സ്റാന്റിലേക്ക് വിട്ടു.കൃത്യം 11.30നു ബസ്സ് എടുത്തു.രാവിലെ 4.45നു
സിദ്ധാപുരത്തെത്തുമെന്ന് കണ്ടക്ടര്‍.ഉറക്കത്തെ കണ്ണടച്ച്
വരുതിയിലാക്കിയപ്പോഴക്കും മാനന്തവാടിയെത്തി.പിന്നീടുള്ള യാത്ര
വായുവിലായിരുന്നു.ഗുരുത്വാകര്‍ഷണം ഉണ്ടെന്ന്
തെളിയിച്ച് കൊണ്ട്  ബസ്സ് ഗട്ടറുകള്‍ക്ക് മുകളിലൂടെ ചാടിക്കടന്നു.
സിദ്ധാപുരത്തിറങ്ങുമ്പോള്‍ ചായക്കടകള്‍ തുറന്ന്
തുടങ്ങിയിരുന്നു…

ഇരുട്ടണിഞ്ഞ തെരുവിന്‍ മുകളില്‍ മഞ്ഞ
പടര്‍ത്തി ചില വിളക്ക് മരങ്ങള്‍.

പ്രഭാതനമസ്കാര ശേഷം
സുഹൃന ഫോണ്‍ ചെയ്യാമെന്ന് തീരുമാനിച്ച് അടുത്തുള്ള
പള്ളിയില്‍ കയറി.
അവനെ വിളിച്ച് പുറത്തിറങ്ങിയപ്പോഴേക്കും മാരുതി 800 ഗേറ്റിന്‍
മുന്നില്‍ നില്പ്പുണ്ടായിരുന്നു. ഒപ്പം, വരാനുള്ള മറ്റൊരു സുഹൃത്ത്
ഇരുട്ടിയിലെത്തിയിട്ടുണ്ടെന്നും അവനെ കൂടി എടുക്കണമെന്ന
വാര്‍ത്തയും .മടിക്കേരിയിലൂടെ ഇരുട്ടിയിലേക്കുള്ള പാതയില്‍
മഞ്ഞ് ഒഴുകി നടക്കുന്നു. ഇടക്ക് അതിനുള്ളില്‍ മഞ്ഞ കലര്‍ത്തി
മറയുന്ന ഇരുചക്രവാഹങ്ങള്‍. പയ്യെ റോഡ് മഞ്ഞഴിച്ച്
കളഞ്ഞപ്പോഴേക്കും കേരളബോര്‍ഡര്‍ എത്തിയിരുന്നു. പിന്നെ
അവനെയും  കൂട്ടി തിരിച്ച് ചുരം കയറാന്‍ തുടങ്ങി.ഫോണിലെ
സിഗ്നലുകളെല്ലാം   മാഞ്ഞു  ബാറ്ററി ലോ എന്ന് മൂളുന്നു.ഫോണ്‍ 3
ദിവസത്തേക്ക് ഭാഗികമായി തന്നെ ഉപേക്ഷിച്ചെന്ന്
പറയാം.ഫോണില്ലാതെ യാത്ര ചെയ്യുമ്പോഴെ മനസ്സുണരുകയുള്ളു
എന്ന് ബോധ്യമാക്കിതന്ന നൗഷാദ്സാറിന്റെ മുഖം എവിടെയോ
മിന്നിമറഞ്ഞു കണ്ണ് തുറന്നപ്പോഴേക്കും സുഹൃത്തിന്റെ വീട്
എത്തിയിരുന്നു.
പ്രഭാതഭക്ഷണം പൂര്‍ത്തിയാക്കി അടുത്ത് തന്നെയുള്ള
അരുവിയിലേക്ക് പോയി, ഇടയില്‍ നഗ്നത   പ്രദര്‍ശിപ്പിച്ച്
പാറക്കൂട്ടങ്ങള്‍ നില്ക്കുന്നു.കാല്കീഴില്‍ ആരെയും കൂസാതെ
ഒഴുകുന്ന അരുവി.സൂര്യന്‍ എന്തോ ഭാവിച്ച് മേഘങ്ങള്‍ക്കിടയിലൂടെ
എത്തി നോക്കി,പിന്നെ മറഞ്ഞ് നിന്നു. മഴ പെയ്യണോ വേണ്ടയോ
എന്നാലോചിച്ച് ഒന്ന് ചിണുങ്ങി നീങ്ങി.
വെള്ളത്തില്‍ മുങ്ങിയപ്പോഴേക്കും മീന്‍കൂട്ടങ്ങള്‍ കാലില്‍
ചുംബിച്ചു തുടങ്ങിയിരുന്നു.കുളി പൂര്‍ത്തിയാക്കി കാറില്‍തന്നെ
മാന്തള്‍പേട്ടയിലേക്ക് തിരിച്ചു.അവിടെത്തും മുമ്പേ അബ്ബി
വാട്ടര്‍ഫാള്‍സ് എന്ന ബോര്‍ഡ് കണ്ണിലുടക്കിയത് കൊണ്ട് ആദ്യം
അവിടെ പോയി.മണ്ണില്‍ കുളിപ്പിച്ച വെള്ളം ചെളികുടിച്ച് താഴേക്ക്
വീഴുന്നു.അരുവിക്ക് മുകളിലൊരു തൂക്ക് പാലത്തില്‍ കാഴ്ച്ച കണ്ട്
രസിക്കുന്ന മനുഷ്യ  സഞ്ചയം.പേരറിയാ പക്ഷികള്‍ കാട്ടില്‍ കലപില
കൂട്ടുന്നു.മനുഷ്യ ഗന്ധം കാട്ടിലൂടെ അലഞ്ഞു, അപായസൂചന
നല്‍കാന്‍ ചീവീടുകള്‍ സൈറന്‍ മുഴക്കി.വെള്ളച്ചാട്ടം കാണാന്‍
വരുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടികൊണ്ടിരുന്നതനാല്‍
വേഗം അവിടം വിട്ട് പോകാന്‍ തോന്നി.തിരിച്ച് പാര്‍ക്കിങ്ങ്
ഏര്യയില്‍ എത്തുമ്പോഴേക്കും മണി മൂന്ന് കഴിഞ്ഞിരുന്നു. മാന്തള്‍
പേട്ടയിലേക്ക് അബ്ബിഫാള്‍സിലേക്കുള്ള കട്ട് റോഡിടുത്ത് നിന്ന്
ജീപ്പുണ്ട്.അതില്‍ കയറിയേ പോകാന്‍ പറ്റൂ.ഞങ്ങള്‍ മൂന്ന്
പേരെയും, മധുവിധു ആഘോഷിക്കാനെത്തിയ ഇണകളെയും
കൂടി വഹിച്ച് ജീപ്പ് കയറ്റങ്ങള്‍ കയറാന്‍ തുടങ്ങി.
മാന്തള്‍പേട്ടയില്‍ വരേണ്ട സമയം മഴ കഴിഞ്ഞ് ഭൂമി പച്ച
പുതക്കുമ്പോഴാണ്.എന്നാല്‍ മഴക്ക് മുമ്പേ പുറപ്പെട്ട ഞങ്ങളെ
കാത്തിരുന്നത് ഭൂമി തന്റെ നഗ്ന മാറിടങ്ങള്‍ തുറന്ന് വെച്ച
കാഴ്ച്ചയാണ്. കാറ്റ് ശരീരം മുഴുവന്‍ ചുംബിച്ച് കടന്നു
പോകുന്നു.വെള്ളത്തിന്റെ അലകള്‍ പോലെ കുന്നുകള്‍ ചക്രവാളം
വരെ നീണ്ട്  കിടക്കുന്നു.സന്ധ്യയെ സുര്യന്‍ ചുംബിച്ച്
തുടങ്ങിയിരുന്നു.നാണം പൂണ്ട ആകാശം ചുമന്നു തുടുത്ത്
കുന്നുകള്‍ക്ക് ചുവപ്പ് പകര്‍ന്നു തുടങ്ങി.പ്രകൃതി എന്നും
കാന്‍വാസില്‍ പുതിയ ചിത്രങ്ങള്‍ രചിക്കാറുണ്ട്.അത് കാണാന്‍

നാം   ശ്രമിക്കാത്തതാണ് പ്രശ്‍നം .കറുത്ത നിശാ വസ്ത്രം
അണിയാന്‍ തുടങ്ങിയ മാന്തള്‍പേട്ട വിട്ട് ബൈലഗുപ്പ
എത്തിയപ്പോഴേക്കും രാവ് ഇരുട്ട് പുതച്ചിരുന്നു.അടുത്ത് കണ്ട തട്ട്
കടയില്‍ നിന്നും ഗോപി മഞ്ചൂരി കഴിച്ചു. നാട്ടില്‍ കപ്പയും ബീഫും
പോലെ കുടകരുടെ ഇഷ്ടവിഭവമാണ് ഗോപിമഞ്ചൂരി.കോളിഫ്ളവര്‍
കൊണ്ടുണ്ടാക്കുന്ന ഈ വിഭവം അതുകൊണ്ട് തന്നെ തട്ടുകടകളില്‍
സുലഭമാണ്.രാത്രി ടിബറ്റന്‍ കോളനിയിലൂടെ സഞ്ചരിച്ചു
റൂമിലെത്തി.യാത്രയുടെ ചെപ്പില്‍ ഇനിയും എന്തൊക്കെയോ
തുറന്ന് കിട്ടാുണ്ട് എന്നാലോചിച്ച് കണ്ണുകളടച്ചു…

(തുടരും)

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Blog at WordPress.com.

Up ↑

%d bloggers like this: