നീതി ദേവത


neet
ഇത് ദുശ്ശാസന പര്‍വ്വം: ആടിനെ പട്ടിയാക്കി 
പട്ടിയെ ശവര്‍മയാക്കിയവര്‍ക്ക് 

കണ്ണിനെ മൂടിയ കരിന്തുണി,
കീറി പ്പുതച്ചവര്‍ക്ക് 
ഗാന്ധാരിയോടുള്ള ഐക്യതക്കല്ല,
നീതിയോടുള്ള വാജ്ഞക്കാണത്, 
പക്ഷപാതം ചുമക്കാതിരിക്കാന്‍ 
സ്വര്‍ണത്താല്‍ എന്റെ തുലാസില്‍ ,
രാഷ്ട്രീയം കളിച്ചവര്‍ക്ക്,
പണം കൊണ്ട് എന്നുടല്‍ അളന്നവര്‍ക്ക്
എന്റെ വസ്ത്രാജ്ഞലം  
ഊരിയെറിഞ്ഞ് പത്രങ്ങളെ ,
വിരുന്നൂട്ടിയവര്‍ക്ക് 
സംരക്ഷകര്‍ നല്‍കിയ ഓഡര്‍  വിളികള്‍ക്ക് 
അതേ ദണ്ട് കൊണ്ടെന്നെ തച്ചു തകര്‍ത്തവര്‍ക്ക് 
ഇതാ …. എന്റെ ചോര 
നീതി കൊതിച്ച പ്രാവിനെ കുളിപ്പിക്കൂ …
കുറച്ചു നിങ്ങളും കുടിക്കൂ …
ഭീതിയാണ്…. സ്ത്രീ രൂപത്തിലാണല്ലോ 
എന്നെ വീണ്ടും വാര്‍ക്കുന്നത്…
ഈ തുലാസും പിടിച്ച് , 
കരിന്തുണിയാല്‍ കണ്ണ് പൊതിഞ്ഞ് ,
വസ്ത്രം മൂടി നില്‍കാന്‍ ഭയമാണ് ,
പുരുഷ സഞ്ജയത്തിനുള്ളില്‍ ,
ഒറ്റയ്ക്ക് ……….
Advertisements

3 thoughts on “നീതി ദേവത

Add yours

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Create a free website or blog at WordPress.com.

Up ↑

%d bloggers like this: