പ്രതീക്ഷ

 global-warming-31

വൃത്തം : തരംഗിണി

ചിത ചാല്‍ കീറിയ പുഴയുടെ നടുവില്‍
ഒരു കുമ്പിള്‍ ജലമുരുകിയൊലിച്ചു
നിറമിഴി വറ്റി, നിറ വയറൊട്ടി
കണ്ണില്‍ നിറവതു കനലിന്‍ സ്വപ്നം

മരുഭൂവായൊരു പെരുവനമിപ്പോള്‍
ഗതി കിട്ടാതെയലഞ്ഞു നടന്നു
കണ്ണീര്‍ വറ്റിയ കാര്‍മേഘങ്ങള്‍
താഴ്വര മുകളില്‍ തീക്കനലായി

കതിരോ പതിരോ നോക്കി മടുത്തൊരു
മൂപ്പനുമിപ്പോള്‍ കണ്ണ് കലങ്ങി
മഴ പെയ്യില്ലെന്നുര ചെയ്തീടാന്‍
തളരും നാവിന്നനുമതിയില്ല

ചങ്കെരിയുന്നൂ , കണ്ണെരിയുന്നൂ
മര്‍ത്യന്‍ കണ്ണില്‍ അര്‍ത്ഥം മാത്രം
കത്തിയ ശ്വാസം മണ്ണിന്‍ മാറില്‍
പുതിയൊരു ചിത്രമെഴുത്ത്‌ തുടങ്ങി

നിലവിളിയായി പ്രതീക്ഷ മുറിഞ്ഞൂ
മണ്ണും വിണ്ണും വെണ്ണീറായി
പെണ്ണിന മാനം പണയം വെച്ചും
തട്ടിയെടുതും കൊന്നു മുടിച്ചും

വികസനമുല്ലൊരു കീശക്കുള്ളില്‍
തിങ്ങി ഞെരുങ്ങിയ കാശിന്‍ തുട്ടുകള്‍
ഡോളര്‍ യൂറോ രൂപായെന്നും
വിലയെ ചൊല്ലി തമ്മില്‍ തല്ല്

കനവു നിറഞ്ഞോരടുപ്പിന്‍ മുകളില്‍
ഒരു മണ്ടൂകം കണ്ണ് നിറച്ചൂ
വറ്റിയ കണ്ണില്‍ മേഘത്തുള്ളികള്‍
പുത്തന്‍ പുലരീ സ്വാഗതമോതി

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

Blog at WordPress.com.

Up ↑

%d bloggers like this: