നിരോധനങ്ങള്‍ക്കിടയിലെ നോമ്പ്


വര്‍ഷാവര്‍ഷം മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്ന വാര്‍ത്തയാണ് "ചൈനയില്‍ നോമ്പ് നിരോധിച്ചു" എന്നത് . ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ , വിദ്യാര്‍ഥികള്‍ , അധ്യാപകര്‍ തുടങ്ങിയവരെ ഉദ്ദേശിച്ചാണ്  ഈ നിരോധം എന്നാണ് ഇവിടത്തെ  ഔദ്യോഗിക ഭാഷ്യം , വിദ്യാഭ്യാസത്തിനു പ്രത്യേക പ്രാധാന്യം നല്‍കുന്നത് കൊണ്ട് . ഇക്കാലയളവില്‍  കുട്ടികള്‍ക്ക് വേണ്ട പോഷകങ്ങള്‍ കിട്ടില്ല, അധ്യാപനത്തില്‍ ഏഗാഗ്രത കിട്ടില്ല എന്നൊക്കെയാണ് ന്യായം . അത് വേറൊരു ചര്‍ച്ച. ''കേച്വാ '', ഷാഓഷിംഗ്; ചൈനയുടെ ടെക്സ്റ്റയില്‍ സിറ്റി എന്നറിയപ്പെടുന്ന സുന്ദരമായ നഗരം, ഏകദേശം... Continue Reading →

Advertisements

അന്റെ ഒരു വാട്ട്സാപ്പ്


സഞ്ജയന്റെ ശുനകഗീതം , ഖലീൽ ജിബ്രാന്റെ കൊടുങ്കാറ്റുകൾ , ഷർട്ട് , ഫോണിന്റെ ചാർജർ എല്ലാവരും ബാഗിൽ അവരുടെ സ്ഥലം കണ്ടെത്തിയപ്പോഴേക്കും ഫോൺ ചിലച്ചു. "ഹലോ , ഡാ... നിന്റെ തീരുമാനത്തിൽ മാറ്റമൊന്നുമില്ലല്ലോ " "ബസ് യാത്ര എന്തായാലും പറ്റില്ലെടാ ഞാൻ ശർദ്ധിക്കും , അതുറപ്പാ ..." "ട്രെയിനെങ്കിൽ ട്രെയിൻ , ഞാൻ എറണാകുളം നോർത്തിൽ നിന്ന് കയറും " "ഞാൻ തൃശൂരിൽ നിന്ന് കേറാം " വേതാളം കണക്കെ ബാഗ് ചുമലിലേക്ക് വലിഞ്ഞ കയറി. എറണാകുളത്തേക്... Continue Reading →

പുകയിലലിഞ്ഞ്


പടിഞ്ഞാറൻ കാറ്റിൽ തൂങ്ങി ഇറയത്തേക്കൊന്നെത്തിനോക്കി മഴ മുറ്റത്തേക്കിറങ്ങി. ചുമ്പിച്ച്‌ വിട്ട പേപ്പർ ആ ലഹരിയിൽ തറയിലേക്കൊന്ന് അമർന്നു. ആർ ദ്രമാവാൻ തുടങ്ങിയ അന്തരീക്ഷത്തിലേക്ക്‌ മൊയ്തുക്കയുടെ ചുമ വന്നലച്ചു, ഒന്ന് പുകക്കണം ഉള്ളിലേക്ക്‌ ചൂടിറക്കണം എന്ന ചിന്തയിൽ ഇറയത്ത്‌ കുന്തിച്ചിരുന്നു.ഇറങ്ങി പോയ മഴക്ക്‌ പിറകേ ഇറക്കിയ എന്റെ ലൂണാർ ചെരിപ്പ്‌ രാജകീയമായി ആ മുറ്റത്ത്‌ തന്നെ വന്ന് നിന്നു. അടുത്ത ജെട്ടിയിലേക്ക്‌ ബോട്ടടിപ്പിക്കും മുമ്പേ മൊയ്തുക്ക നീട്ടി വിളിച്ചു. ഡാ ഇവിടെ വാടാ... നീ കടയിൽ പോയി 4... Continue Reading →

മോക്ഷം


"അവന്‍ തന്നെയാണ് ഞാന്‍, ഞാന്‍ തന്നെയാണ് നീ"   പറവൂർ നിന്ന് ബൈക്കിൽ വീട്ടിലേക്ക്‌ മടങ്ങുന്നതിനിടെ, മൂളികൊണ്ടിരുന്ന പാട്ടിനെ മുറിച്ച്‌ മുളക്‌ ബജി എന്ന് വാക്ക്‌ പുളഞ്ഞു. എന്നാപിന്നെ ചെറായി ബീച്ചിലേക്ക്‌ പോയി അവ്ടന്ന് കഴിക്കാമെന്ന് വെച്ചു. ഇരുവശവും വെള്ളം നിറഞ്ഞ്‌ നിൽക്കുന്ന കെട്ടുകളും അടുത്ത ഇരയെ പ്രതീക്ഷിച്ചിരിക്കുന്ന ചീനവലകളും പുറകിലാക്കി വണ്ടി ബീച്ചിലേക്ക്‌ കുതിച്ചു. പാർക്കിംഗ്‌ ഫീ ഇല്ലാത്ത ഒരു സ്ഥലത്ത്‌ വണ്ടി ഒതുക്കി വെച്ചു. എന്തോ ആലോചിച്ച പോലെ അൽപനേരം അവിടെ നിന്നു എന്താണ്... Continue Reading →

സുധ ടീച്ചർ


പച്ച, മഞ്ഞ, ചുവപ്പ്‌, നിറങ്ങളണിഞ്ഞ കുട, കാർട്ടൂൺ കഥാപാത്രങ്ങളാൽ അലംകൃതമായ ബാഗ്‌, പുറത്ത്‌ നിന്ന് ചാറ്റലെറിഞ്ഞ്‌ ഇറയത്തേക്കെത്തി നോക്കുന്ന മഴ, നനഞ്ഞ്‌ കുതിർന്ന് ഒഴുകാൻ മറന്ന കടലാസ്‌ തോണികൾ, സിംഹത്തെ ചുമലിലണിഞ്ഞ്‌ രാജകീയമായി കാത്തിരിക്കുന്ന ലൂണാർ ചെരിപ്പുകൾ, കഴുത്തിൽ മാലയായി മാറിയ വാട്ടർബോട്ടിൽ, വിദ്യാലയത്തിന്റെ ആദ്യദിനത്തിലേക്ക്‌ കുതിക്കുന്ന 1998 ജൂൺ ഒന്നിൽ കുരുങ്ങിയ തിങ്കളാഴ്ച. കരച്ചിലുകളാൽ സമൃദ്ധമായ അന്തരീക്ഷത്തിലേക്ക്‌ വെളുത്തമുഖത്തെ ചുവപ്പിച്ച പുഞ്ചിരി അണിഞ്ഞ്‌ സുധ ടീച്ചർ. ആ ഓർമ്മകളിലേക്ക്‌ ഊളിയിടാനുള്ള ശ്രമത്തെ വഴി തിരിച്ച്‌ ഭാവനകൾ... Continue Reading →

സ്പൈഡർ മാൻ


അതിമാനുഷ കഥാപാത്രങ്ങളെ, ബാലരമ ചെറുപ്പത്തിലേ പ്രിയപ്പെട്ടതാക്കിയിരുന്നു. പിന്നെ ടീവിയിൽ നിറഞ്ഞ്‌ നിന്ന ശക്തിമാനും അതിൽ പങ്കുണ്ടെന്ന് പറയാം. 8 ആം ക്ലാസിനോട്‌ മല്ലിട്ട്‌ കൊണ്ടിരിക്കുന്ന പ്രായത്തിൽ നുമ്മടെ ഹീറോ സ്പൈഡർ മാനായിരുന്നു. വലവിരിക്കാനും  വല അമ്പ്‌ കണക്കേ തൊടുക്കാനും, ചുമരിൽ ഒട്ടികയറാനും കഴിയുന്ന ചിലന്തി മനുഷ്യൻ. ആ ഡ്രസ്സ്‌ വാങ്ങിച്ചു തരാൻ വീട്ടിൽ വാശി പിടിച്ചാലോ എന്നാലോചിച്ചെങ്കിലും , മുമ്പ്‌ ഫോട്ടോ എടുത്തപ്പോൾ ശക്തിമാന്റെ പോസ്‌ കൊടുത്തതിനു ചെവിക്ക്‌ കിട്ടിയ കിഴുക്ക്‌ തടസം നിന്നു. സ്പൈഡർ മാന്റെ... Continue Reading →

കടന്നൽ


പലപ്പോഴും നിസ്സാരമായി കാണുന്ന പല വസ്ഥുക്കൾക്കും നമ്മെ ആഴത്തിൽ സ്വാധീനിക്കാനുള്ള കഴിവുണ്ടായിരിക്കും. നമ്മൾ നിൽക്കുന്ന സ്ഥലത്തെ, സമയത്തെ വിസ്മരിച്ച്‌ ഓർമ്മകളുടെ പടുകുഴിയിലേക്ക്‌ തള്ളിയിടാൻ തക്ക കെൽപ്പുള്ളവ. വളപ്പൊട്ട്‌, മഞ്ചാടിക്കുരു എന്നിവയിൽ തുടങ്ങിയ പട്ടിക ഇതാ കടന്നലിലേക്കും എത്തി നിൽക്കുന്നു. കടന്നൽ കൂടുകൾ വിരളമായെ എന്റെ കണ്ണിൽ പെടാറുള്ളൂ.കാണുകയാണെങ്കിൽ അത്‌ നശിപ്പിക്കാനുള്ള ത്വരയാണു പലപ്പോഴും വിജയിക്കുക. അതിനുള്ള ശ്രമങ്ങളിൽ പലപ്പോഴും കുത്ത്‌ കിട്ടാതെ രക്ഷപ്പെടാൻ കഴിയാറുമുണ്ട്‌. ഒരിക്കൽ ഇൻ വെർട്ടർ ബാറ്ററിക്ക്‌ സൈഡിലാണവ കൂട്‌ വെച്ചത്‌ മണ്ണെണ്ണ തളിച്ച്‌... Continue Reading →

മഞ്ചാടിക്കുരു


എർണ്ണാകുളത്തിന്റെ അതിർത്തി പിന്നിടുകയായിരുന്നു ആനവണ്ടി."ഉമ്മാ ഇന്ന് മൂത്തുമ്മാടെ ഫാമിലീം വരോ?" "അവർ അടുത്ത സ്റ്റോപ്പിൽ നിന്ന് കേറും... നീ ഒന്ന് ക്ഷമീ..." ഈ അന്വേഷണത്തിനു പ്രേരണ നൽകിയത്‌ കൂട്ടുകാരിയെ കാണാൻ പറ്റോ എന്ന ആശങ്കയാണു.കയ്യിൽ ഓണം സ്പെഷ്യൽ ബാലരമ , മഹാബലിയുടെ ചിത്രങ്ങൾ പരസ്യങ്ങളായി വഴി നീളെ കാണാം...ഓണം വെക്കേഷൻ എന്നതിലുപരി അവൾക്കൊപ്പം അതടിച്ചപൊളിക്കാമെന്ന സന്തോഷമാണുള്ളിൽ. വാമനൻ പാതാളത്തിലേക്ക്‌ മാവേലിയെ ചവിട്ടിതാഴ്‌ ത്തിയപ്പോൾ ഡ്രൈവറും ബ്രേക്കമർത്തി.അങ്ങനെ മൂത്തുമ്മാടൊപ്പം അവളും കയറി. മുഖം ക്ഷീണിച്ചിരിക്കുന്നു അനീമിയ കുടഞ്ഞെറിഞ്ഞതാവണം.അവളുടെ ക്ലാസ്‌... Continue Reading →

Blog at WordPress.com.

Up ↑